അടൂർ: പത്തനംതിട്ട ജില്ലാതല സ്കൂൾ കരാട്ടെ മത്സരത്തിൽ അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിന് രണ്ട് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 11 മെഡലുകൾ ലഭിച്ചു.
സീനിയർ വിഭാഗത്തിൽ അമീൻ ഷെഡെക്കും, വാസുദേവ് ആർ. രാജും സ്വർണ മെഡൽ നേടി. ഗോവിന്ദ് എസ്. മനോജ്, കൃഷ്ണജിത്ത്, ശ്രേയ സാജു, ഐശ്വര്യ ഗുരുക്കൾ, ആദിത്യൻ, ഇമ്മാനുവൽ എസ്. മാത്യു എന്നിവർ വെള്ളി മെഡൽ നേടി.
പത്തനംതിട്ട ജില്ലാതലത്തിൽ നടന്ന ത്രോബോൾ മത്സരത്തിലും ഹോളി ഏഞ്ചൽസ് സ്കൂൾ ഒന്നാം സ്ഥാനം നേടി. ഇതോടെ ടീം സംസ്ഥാനതല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച പ്രകടനം കാഴ്ചവച്ച സ്കൂൾ ടീമിനെ മാനേജർ ഫാ. ക്ലിം പരിക്കുർ, പ്രിൻസിപ്പൽ ഫ്രാൻസിസ് സാലിസ് എന്നിവർ അഭിനന്ദിച്ചു.